Connect with us

Ongoing News

ടി20; ലോകചാമ്പ്യന്‍മാരെ വൈറ്റ് വാഷടിച്ച് കടുവകള്‍

16 റണ്‍സിനാണ് ബംഗ്ലാദേശിൻ്റെ മൂന്നാം ജയം

Published

|

Last Updated

ധാക്ക | ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശും ആശ്വാസജയത്തിനായി പോരടിച്ച ഇംഗ്ലണ്ടും തമ്മിലുള്ള ടി20 മത്സരത്തിന് ആവേശ പരിസമാപ്തി. 16 റണ്‍സിനാണ് കടുവകള്‍ ഇംഗ്ലണ്ടിന്‌റെ മേല്‍ അവസാന ആണി അടിച്ചത്. സ്‌കോര്‍ ബോര്‍ഡ്: ബംഗ്ലാദേശ്: 158/2. ഇംഗ്ലണ്ട്: 142/6.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിറ്റന്‍ ദാസി (73) ന്റെ അര്‍ധ സെഞ്ച്വറിയുടെയും നജ്മുല്‍ ഹുസൈന്‍ ശാന്റോയുടെ 47 റണ്‍സിന്റെയും ബലത്തിലാണ് ബംഗ്ലാദേശ് 20 ഓവറില്‍ 158 റണ്‍സ് എന്ന ടോട്ടലിലേക്ക് എത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലന്‍ 53 റണ്‍സ് നേടി. ജോസ് ബട്ടലര്‍ 31 പന്തില്‍ 40 റണ്‍സുമായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തുടര്‍ച്ചയുണ്ടായാകാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിൽ നില്‍ക്കെ മലനും ബട്‌ലറും പുറത്തായതോടെ കാര്യങ്ങള്‍ ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടു. പിന്നീട് ഏഴ് ഓവറില്‍ 42 റണ്‍സാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. ഇടക്കിടെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിന്റെ ആശ്വാസ ജയത്തിലേക്കുള്ള വഴിയടച്ചു.

57 പന്തില്‍ 73 റണ്‍സെടുത്ത് ബംഗ്ലാദേശിന് മികച്ച തുടക്കം നല്‍കിയ ലിന്റന്‍ ദാസാണ് കളിയിലെ താരം. ബംഗ്ലാദേശിന്റെ തന്നെ നജ്മുല്‍ ഹുസൈന്‍ ശാന്റോയാണ് പരമ്പരയുടെ താരം.

Latest