Connect with us

Ongoing News

ടി20 വനിത ലോകകപ്പ് ഫൈനൽ; ആദ്യബാറ്റിംഗ് ഓസീസിന്

എട്ട് ഓവറിൽ 54 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ഓസീസ് ബാറ്റിംഗ് തുടരുന്നു

Published

|

Last Updated

കേപ്ടൗണ്‍ | ടി20 വനിതാ ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം കിരീടം തേടി ആസ്ത്രേലിയ കന്നി കിരീടം സ്വപ്നംകണ്ട് ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് ഓവറിൽ 54 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ആസ്ട്രേലിയൻ ബാറ്റിംഗ് നിരയിൽ 18 റൺസ് നേടിയ അലീസ ഹീലി ആണ് പുറത്തായത്.

ആവേശകരമായ ഒന്നാം സെമിയില്‍ ഇന്ത്യയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ആസ്ത്രേലിയ തുടര്‍ച്ചയായ ഏഴാം തവണയും ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ ആറ് റണ്‍സിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിന് ടിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്.

വനിതാ ക്രിക്കറ്റില്‍ അപ്രമാദിത്വം പുലര്‍ത്തുന്ന ആസ്ത്രേലിയക്കാണ് കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത്. ആറാം കിരീടം ലക്ഷ്യമിടുന്ന കങ്കാരുപ്പട 2010, 2012, 2014, 2018, 2020 വര്‍ഷങ്ങളിലാണ് മുമ്പ് ചാമ്പ്യന്മാരായത്. 2016ല്‍ റണ്ണേഴ്സപ്പായിരുന്നു.

അലീസ ഹീലി, മെഗ്് ലാന്നിംഗ്, ബെത്ത് മൂണി എന്നിവര്‍ നയിക്കുന്ന ഓസീസ് ബാറ്റിംഗ് നിര ശക്തമാണ്. ടി20 ലോകകപ്പില്‍ യഥാക്രമം 171, 139, 132 എന്നിങ്ങനെ റണ്‍സ് സ്‌കോര്‍ ചെയ്ത മൂവരും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുണ്ട്. ഒമ്പത് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ആഷ്ലി ഗാര്‍ഡ്നറും മേഗന്‍ ഷട്ടും നയിക്കുന്ന ബൗളിംഗ് നിര ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തും.

ലോറ വോള്‍വാര്‍ഡ് ആണ് ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കരുത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറിയടക്കം താരം 169 റണ്‍സെടുത്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest