Connect with us

t20worldcup

ടി20 ലോകകപ്പ് ഫൈനൽ നാളെ; കിവികൾ കങ്കാരുക്കളെ കൂട്ടിലടക്കുമോ

രാത്രി 7.30ന് ദുബൈ ഇന്റർ നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആസ്ത്രേലിയ- ന്യൂസിലാൻഡ് കലാശപ്പോര്

Published

|

Last Updated

ദുബൈ | ഉദിച്ചുയരുന്ന സൂര്യൻ ഒരുപിടി മുന്നിലെന്ന പോലെ കലാശപ്പോരും ഒന്നൊന്നര മത്സരമായിരിക്കും. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മുറിവേറ്റ് പുറത്തായ ന്യൂസിലാൻഡ് ഇത്തവണത്തെ ടി20 സെമിയിൽ ഇംഗ്ലീഷ് നിരക്ക് പലിശയും കൂട്ടു പലിശയും ചേർത്ത് കണക്കിന് കൊടുത്തിട്ടുണ്ട്. അന്ന് ലോർഡ്സിൽ ഇറ്റിറ്റു വീണ കണ്ണുനീരിന് പകരം ഇന്ന് ദുബൈ പുഞ്ചിരി സമ്മാനിച്ചിരിക്കുന്നു. ഒരു െവെരാഗ്യം തീർത്ത് കിവീസ് െഫെനലിൽ എത്തിയപ്പോൾ ദാ കിടക്കുന്നു 2015 ഏകദിന ലോക കപ്പിൽ മറ്റൊരു മുറിവ് സമ്മാനിച്ച ആസ്ത്രേലിയ. കങ്കാരുക്കളോട് പോരാടി െഫെനലിൽ കപ്പ് അടിക്കാമോ എന്നുള്ളത് കണ്ടറിയാം.

കരുത്തരുടെ പോരാട്ടം

ടൂർണമെന്റിലെ ഫേവറേറ്റുകളായ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ആസ്ത്രേലിയ ആദ്യ ടി20 സ്വന്തമാക്കുമെന്നാണ് മുൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ പറയുന്നത്. ഓസീസ് െഫെനലിൽ പ്രവേശിക്കുമെന്ന് കളി നിരീക്ഷകർ ആരും പ്രവചിച്ചിരുന്നില്ല. പക്ഷേ കങ്കാരുകൾ ക്രിക്കറ്റ് ലോകത്തിന് നൽക്കുന്ന ചരിത്ര പാഠങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ. ഗ്രൂപ്പ് മത്സരത്തിൽ കിവീസ് പാക്കിസ്ഥാനോടും ഓസീസ് ഇംഗ്ലണ്ടിന് മുന്നിലും മാത്രമാണ് അടിയറവ് പറഞ്ഞത്. ഇരു ടീമുകളും ക്ലാസിക് പോരാട്ടത്തിനൊടുവിലാണ് കലാശപ്പോരിന് ഇറങ്ങുന്നത്, തോറ്റു പോകുമെന്ന് കരുതിയ മത്സരങ്ങൾ മികച്ച കൂട്ടുകെട്ടിലൂടെ പിടിച്ചെടുത്തത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ആവേശമാക്കിയിട്ടുണ്ട്.

ഓസീസിനെതിരെ ബാറ്റ് വീശുമ്പോൽ മാർട്ടിൻ ഗുപ്ടിൽ മികച്ച ഫോമിലേക്കെത്തുന്നത് ഏവരും കാണുന്നതാണ്. എന്നാൽ ഈ ടി20യിൻ ഗുപ്ടിൽ ചിത്രത്തിലേ ഇല്ലായെന്നത് ഓസീസിന് ആശ്വാസമാണ്. കിവീസ് നിരയിൽ ടിം സൗത്തിയാണ് മറ്റൊരു തുറുപ്പ് ചീട്ട്. ഓസീസിനെതിരെ 16 വിക്കറ്റുളാണ് സൗത്തി സ്വന്തമാക്കിയിട്ടുള്ളത്.

ഓസീസ് ഓപണിംഗ് നിരക്ക് കാര്യമായ കൂട്ടുകെട്ടലുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടില്ല. വെടിക്കെട്ട് താരം ഡേവിഡ് വാർണറിൽ മാത്രമാണ് അവരുടെ പ്രതീക്ഷ, വാർണറിന്റെ ഫോം തുടക്കത്തിൽ തകർന്നപ്പോൾ കളി പ്രേമികൾ ലോകകപ്പിൽ ആസ്ത്രേലിയയുടെ ഭാവി പ്രവചിച്ചതാണെങ്കിലും െസെമിയിലേക്കെത്തുമ്പോൾ തനി വാർണർ ഷോയാണ് ഏവർക്കും കാണാൻ സാധിച്ചത്. പാക്കിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ 30 പന്തിൽ നിന്ന് മൂന്ന് വീതം സിക്സറും ബൗണ്ടറിയും ഉൾപ്പെടെ 49 റൺസാണ് വാർണർ വാരിക്കൂട്ടിയത്. ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ട രണ്ട് താരങ്ങളാണ് മാർകസ് സ്റ്റോയ്നിസും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡും.
സെമി ഫൈനലിൽ പാക്കിസ്ഥാനെതിരെ മിന്നും പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. മാത്യു വെയ്ഡ് 17 പന്തിൽ 41ഉം മാർകസ് സ്റ്റോണിസ് 31 പന്തിൽ 40 റൺസുമാണ് സ്വന്തമാക്കിയത്. പതിവ് പോലെ കലാശപ്പോരിലും ഇരുവരും മികവ് പുലർത്തിയാൽ ആസ്ത്രേലിയ കിരീടം സ്വന്തമാക്കുമെന്ന് ഉറപ്പ്.

അതേസമയം നായകൻ ആരോൺ ഫിഞ്ചിന്റെ നിഴൽ മാത്രമാണ് അറേബ്യൻ പിച്ചിൽ കാണുന്നത്. താനൊരു ടെസ്റ്റ് പ്ലയറാണെന്ന മട്ടിലാണ് സ്റ്റീവൻ സ്മിത്ത് ക്രീസിലിറങ്ങുന്നത്. മിച്ചൽ മാഷിന്റെ ബാറ്റിൽ നിന്നാണ് പിന്നെയും റൺ ഒഴുകുന്നത്. മാക്സ്്വെല്ലിന്റെ കൂറ്റൻ അടി ചരിത്രത്തിലേക്ക് മറഞ്ഞോ എന്നാണ് കാണികൾ ചോദിക്കുന്നത്. വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്ത ബൗളിംഗ് നിരയായോ എന്ന് ആസ്ത്രേലിയയെ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
മിച്ചൽ സ്റ്റാർക്കിന്റെ തീ തൂപ്പുന്ന യോർക്കറുകൾ എവിടെ പോയി, ജോഷ് ഹെസൽവുഡിന്റെ സ്വീംഗ് കാണാനില്ല, പാറ്റ് കമ്മിൻസ് പേസും മറഞ്ഞുപോയിട്ടുണ്ട്. ആദം സാംപ മാത്രമാണ് പ്രതീക്ഷക്കൊത്ത് പന്തെറിയുന്നത്.

കിവികൾ പറക്കുമോ

ന്യൂസിലാൻഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ പതിയെ ബാറ്റ് വീശുന്നു. ടി20ക്ക് ഈ വേഗത പോരായെന്നുള്ളത് കളിപ്രേമികൾ ഒന്നടങ്കം പറയുന്നു.

ഡെയൻ കോൺവേക്ക് പരുക്ക് പറ്റി പുറത്തുപോയത് കിവീസിന് കനത്ത തിരിച്ചടിയാണ്. ജയിംസ് നിഷാം രണ്ടും കൽപ്പിച്ചാണ് ഇത്തവണ കപ്പ് ജന്മനാട്ടിൽ എത്തിക്കുമെന്ന് പറയുന്നത്. അതുപോലെ തന്നെയാണ് ബാറ്റ് ചെയ്യുന്നതും. മിച്ചൽ സാന്റ്നർ വിക്കറ്റ് വീഴ്ത്തുമോ അതോ റൺ വിട്ട് െകാടുക്കുമോ എന്നത് കാണേണ്ടതാണ്.

ഇവരോടൊപ്പം ട്രെന്റ് ബോൾട്ടും ടിം സൗത്തിയും കൂടി മികവ് പുലർത്തിയാൽ കങ്കാരുപ്പടയെ കിവികൾക്ക് പിടിച്ചുകെട്ടാനാകുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----

Latest