Connect with us

Ongoing News

ടി 20 ലോകകപ്പ്; ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി ഐ സി സി

ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബദ്ധവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍.

Published

|

Last Updated

മെല്‍ബണ്‍ | ടി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബദ്ധവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. അഞ്ചു ലക്ഷത്തോളം ക്രിക്കറ്റ് ആരാധകരാണ് ഒക്ടോബര്‍ 16ന് ആസ്‌ത്രേലിയയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്നും ഐ സി സി വെളിപ്പെടുത്തി.

82 രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികളാണ് ലോകത്തെ 16 ടീമുകളിലെ താരങ്ങളുടെ പ്രകടനങ്ങള്‍ കാണുന്നതിനായുള്ള ടിക്കറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 27നുള്ള ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പോരാട്ടത്തിനും ഇന്ത്യയും ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സപ്പുമായുള്ള മത്സരത്തിനുമുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. അധിക ടിക്കറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇതുവരെ ടിക്കറ്റ് ലഭിക്കാത്തവര്‍. ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡ്- ആസ്‌ത്രേലിയ, 30നുള്ള പാക്കിസ്ഥാന്‍-ഗ്രൂപ്പ് എ റണ്ണര്‍ അപ്പ്, ഇന്ത്യ-ദക്ഷിണാഫ്രിക്ക, നവംബര്‍ മൂന്നിന്റെ പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരങ്ങളുടെ ചുരുക്കം ചില ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ഐ സി സി ഗവേണിങ് ബോഡി വ്യക്തമാക്കി.

 

Latest