Connect with us

Uae

ആർ ടി എ ഡിജിറ്റൽ ചാനലുകളിൽ ടാബി പേയ്മെന്റ് സൗകര്യം

പേയ്മെന്റുകൾ നാല് ഗഡുക്കളായി വിഭജിക്കാൻ അനുവദിക്കുന്ന പ്ലാറ്റ്ഫോമാണ് ടാബി.

Published

|

Last Updated

ദുബൈ | ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അവരുടെ വെബ്സൈറ്റ്, ആപ്പ്, നോൾ പേ ആപ്പ്, സ്മാർട്ട് കിയോസ്‌ക്കുകൾ എന്നിവയുൾപ്പെടെ എല്ലാ ഡിജിറ്റൽ ചാനലുകളിലും മുൻനിര ഗഡു പേയ്മെന്റ് ആപ്പായ ടാബി അവതരിപ്പിച്ചു.

വാഹന, ഡ്രൈവിംഗ് ലൈസൻസ് പുതുക്കലുകൾ, ട്രാഫിക് പിഴകൾ എന്നിവയുൾപ്പെടെ 170 സേവനങ്ങൾക്ക് പണം നൽകാൻ ഇതിലൂടെ ഉപയോക്താക്കൾക്ക് സൗകര്യം നൽകും.
പേയ്മെന്റുകൾ നാല് ഗഡുക്കളായി വിഭജിക്കാൻ അനുവദിക്കുന്ന പ്ലാറ്റ്ഫോമാണ് ടാബി.

കഴിഞ്ഞ വർഷം ആർ ടി എ ടാബിയുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി തവണകളായി പണമടക്കൽ ഓപ്ഷനുകൾ അവതരിപ്പിച്ചിരുന്നു. നേരത്തെ, സ്മാർട്ട് കിയോസ്‌ക്കുകൾ വഴി മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ ഇത് എല്ലാ ഡിജിറ്റൽ ചാനലുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.