Connect with us

Kozhikode

തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സ് കോണ്‍വൊക്കേഷന്‍ ജനുവരി 13ന് ഞായറാഴ്ച

തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച നാല് സെമസ്റ്റര്‍ പരീക്ഷകളിലും വിജയിച്ച 1,100 പഠിതാക്കള്‍ക്കും ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്കും ഖുര്‍ആനിക് അസംബ്ലിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഖാരിഅ് യൂസുഫ് ലത്തീഫിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടന്നുവരുന്ന തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ ഭാഗമായി ജനുവരി 14ന് ഞായറാഴ്ച മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ ഖുര്‍ആനിക് അസംബ്ലി സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡ് യോഗം തീരുമാനിച്ചു.

തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച നാല് സെമസ്റ്റര്‍ പരീക്ഷകളിലും വിജയിച്ച 1,100 പഠിതാക്കള്‍ക്കും ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്കും ഖുര്‍ആനിക് അസംബ്ലിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

ഖുര്‍ആനിക് അസംബ്ലിയില്‍ പങ്കെടുക്കുന്ന പഠിതാക്കള്‍ www.samastha.in എന്ന വെബ്‌സൈറ്റില്‍ തദ്‌രീബ് എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, മിഖ്ദാദ് ബാഖവി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂബക്കര്‍ സഖാഫി മാതക്കോട്, ഖാരിഅ് യൂസുഫ് ലത്തീഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, പ്രൊഫ. കെ എം എ റഹീം സാഹിബ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Latest