pantheerankave uapa case
പന്തീരാങ്കാവ് യു എ പി എ കേസില്‍ താഹ ഫസലിന് ജാമ്യം
അലന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; എന്‍ ഐ എക്ക് കനത്ത തിരിച്ചടി
ന്യൂഡല്‍ഹി | പന്തീരാങ്കാവ് യു എ പി എ കേസില്‍ ആരോപണ വിധേയനായ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ ആവശ്യം രാജ്യത്തെ പരമോന്നത കോടതി തള്ളി. എന്‍ ഐ എയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറഞ്ഞത്.
കേരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നരത്തെ എന്‍ ഐ എ കോടതിയാണ് അലന്‍ ശുഐബിന് ജാമ്യം നല്‍കിയത്. എന്നാല്‍ താഹക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.
താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ സന്തോഷമെന്ന് ഉമ്മ ജമീലയും താഹക്കൊപ്പം അറസ്റ്റിലായിരുന്ന അലന്‍ ശുഐബും പ്രതികരിച്ചു. താഹ എത്രയും പെട്ടന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അലന്‍ പറഞ്ഞു.
മകന്റെ പഠനം മുടങ്ങിയെന്നും ജയിലില്‍ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും ഉമ്മ ജമീല പറഞ്ഞു. നാട്ടുകാരായ പാര്‍ട്ടിക്കാരുടെ പിന്തുണ ലഭിച്ചിരുന്നു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും ജമീല കൂട്ടിച്ചേര്‍ത്തു