Connect with us

Kasargod

താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച: നേതൃ സംഗമങ്ങള്‍ക്ക് തുടക്കം

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ഷിറിയ | നവംബര്‍ 22, 23ന് സഅദിയയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായുള്ള നേതൃ സംഗമങ്ങള്‍ക്ക് ഷിറിയ ലത്വീഫിയയില്‍ താജുശ്ശരീഅ മഖാം സിയാറത്തോടെ തുടക്കമായി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ അധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലംബാടി അബ്ദുല്‍ ഖാദര്‍ സഅദി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹസന്‍ സഅദി, മുഹമ്മദലി അഹ്‌സനി, ശാഫി സഅദി ഷിറിയ, അബ്ദുർറഹ്‌മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ അസീസ് സഖാഫി, സാദിഖ് ആവളം സംബന്ധിച്ചു. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ സ്വാഗതവും എം പി മുഹമ്മദ് നന്ദിയും പറഞ്ഞു.

മധ്യ മേഖല സംഗമം രാവിലെ 10.30ന് വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍ ഓഡിറ്റോറിയത്തിലും ദക്ഷിണ മേഖല സംഗമം ഉച്ചക്ക് 2.30ന് കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്ററിലും നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.