Connect with us

Malappuram

താജുല്‍ ഉലമ ടവര്‍: നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

എടരിക്കോട് | എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന നഗരിയില്‍ പ്രഖ്യാപിച്ച മലപ്പുറം ജില്ലാ പ്രാസ്ഥാനിക ആസ്ഥാനമായ താജുല്‍ ഉലമാ ടവറിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നിര്‍വഹിച്ചു. പ്രാസ്ഥാനിക കുടുംബത്തിലെ മുഴുവന്‍ സംഘടനകളുടെയും ഓഫീസ് സമുച്ചയങ്ങള്‍ക്ക് പുറമേ സ്റ്റുഡൻ്റ്സ് ഹോസ്റ്റല്‍, കേന്ദ്രീയ സാന്ത്വന കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി തുടങ്ങി നിരവധി സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടവര്‍ എടരിക്കോട് ദേശീയ പാതയോരത്താണ് ഉയര്‍ന്നുവരുന്നത്.

ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം അബൂബക്കർ പടിക്കൽ, എന്‍ വി അബ്ദുർറസാഖ് സഖാഫി, എ എ റഹീം കരുവാത്ത് കുന്ന്, എ മുഹമ്മദ്‌ സഈദ് സകരിയ്യ, അബ്ദുൽ ഹഫീള് അഹ്സനി, ഖാസിം ഹാജി കാവപ്പുര സംബന്ധിച്ചു.

Latest