ullal thangal
താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ ജീവ ചരിത്രം ഇംഗ്ലീഷില്‍ പുറത്തിറക്കുന്നു
മരണം വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്നു താജുല്‍ ഉലമ
മലപ്പുറം | താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ ഇംഗ്ലീഷിലുള്ള സമഗ്രമായ ജീവചരിത്രം മഅ്ദിന്‍ പ്രാര്‍ഥന സമ്മേളനത്തില്‍ പുറത്തിറങ്ങും. ‘ദി ക്രൗണ്‍ഡ് എമിനന്‍സ്’ എന്ന പേരില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്.
മരണം വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്നു താജുല്‍ ഉലമ. 1989ലെ പുനസംഘടനക്ക് മുമ്പും ശേഷവും സമസ്തയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന വ്യക്തിത്വവുമാണ്. കേരള- കര്‍ണാടക മുസ്‌ലിംകളുടെ സാമൂഹിക-വിദ്യാഭ്യാസ വളര്‍ച്ചയില്‍ തങ്ങളുടെ ശക്തമായ സ്വാധീനം കാണാം.
തങ്ങളുടെ മത-രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ പുസ്തകം കൃത്യമായി വിവരിക്കുന്നുണ്ട്. അന്താരഷ്ട്ര തലങ്ങളിലും വൈജ്ഞാനിക ഇടപെടലുകള്‍ നടത്തിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിസ്റ്റമിക് ബ്രേക്‌സ് ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍സുമായി സഹകരിച്ച് അസ്സുഫ്ഫ ഫൗണ്ടേഷന്‍ മംഗലാപുരം ആണ് പ്രസാധകര്‍. 490 രൂപ വിലയുള്ള പുസ്തകത്തിന്റെ വിതരണം മഅ്ദിന്‍ പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സാണ്.