thajul ulama uroos
താജുൽ ഉലമ ഉറൂസിന് ഇന്ന് തുടക്കം
താജുൽ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറത്ത് നേതൃത്വം നൽകും.
പയ്യന്നൂർ | താജുൽ ഉലമ ഒമ്പതാമത് ഉറൂസിന് ഇന്ന് തുടക്കം. എട്ടിക്കുളം താജുൽ ഉലമ മഖാമിൽ വിവിധ പരിപാടികളോടെയാണ് ത്രിദിന ഉറൂസ് മുബാറക് നടക്കുക. ഇന്ന് ഉച്ചക്ക് രണ്ടിന് വളപട്ടണം, മാട്ടൂൽ തങ്ങൾ, മാടായി പള്ളി, തലക്കൽ പള്ളി, രാമന്തളി, ഏഴിപ്പള്ളി എന്നീ മഖ്ബറകളിൽ സിയാറത്ത് നടക്കും.
വൈകിട്ട് നാലിന് നടക്കുന്ന താജുൽ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറത്ത് നേതൃത്വം നൽകും. തുടർന്ന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി പതാക ഉയർത്തും. 4.30ന് ഉദ്ഘാടന സംഗമത്തിൽ സ്വാഗതസംഘം ചെയർമാൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനൻ എം എൽ എ മുഖ്യാതിഥിയായിരിക്കും.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, പ്രൊഫ. യു സി അബ്ദുൽ മജീദ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പി കെ അലിക്കുഞ്ഞി ദാരിമി, വി എം കോയ മാസ്റ്റർ, ആർ പി ഹുസൈൻ, അബ്ദുല്ലത്വീഫ് സഅദി ഷിമോഗ പ്രസംഗിക്കും. 6.30ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് നേതൃത്വം നൽകും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും.
നാളെ മഹ്‌ളറതുൽ ബദ്‌രിയ്യ, ശാദുലി റാത്തീബ്, ബുർദ മജ്‌ലിസ്, തിദ്കാറെ ജീലാനി നടക്കും. രാത്രി ഏഴിന് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും. 29ന് മൻഖൂസ് മൗലിദ് മജ്‌ലിസ്, ജലാലിയ്യ റാത്തീബ്, മദനി സംഗമം, താജുൽ ഉലമ മൗലിദ്, രിഫാഈ റാത്തീബ് നടക്കും. വൈകിട്ട് അഞ്ചിന് സമാപന പ്രാർഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തും.
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, മന്ത്രി അഹ്മദ് ദേവർകോവിൽ, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, സയ്യിദ് ത്വാഹ തങ്ങൾ കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ കോട്ടക്കൽ, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, എം വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ ഖാദിർ മദനി കൽത്തറ, മുസ്തഫ ദാരിമി കടാങ്കോട്, കെ വൈ നിസാമുദ്ദീൻ ഫാളിലി, വൈ അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, യു ടി ഖാദർ എം എൽ എ, മുഹമ്മദ് ശാഫി സഅദി ബെംഗളൂരു, മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, ഡോ. അബ്ദുർറശീദ് സൈനി കക്കിഞ്ച, കരീം ഹാജി കൈതപ്പാടം, മോണു ഹാജി കണച്ചൂർ പ്രസംഗിക്കും. സമാപന പ്രാർഥനക്ക് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് നേതൃത്വം നൽകും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറയും.