Connect with us

Kozhikode

താജുല്‍ ഉലമ സമസ്തക്ക് ജനകീയാടിത്തറ നല്‍കി: കാന്തപുരം

പ്രതിസന്ധി ഘട്ടങ്ങളില്‍ സമസ്തയില്‍ ഉറച്ചുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് താജുല്‍ ഉലമയുടെ ആഹ്വാനവും നിലപാടുകളുമാണ്.

Published

|

Last Updated

കാരന്തൂര്‍ | താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ പ്രവര്‍ത്തനവും സാന്നിധ്യവും സമസ്തയെ ശക്തിപ്പെടുത്തുകയും ജനകീയാടിത്തറ നല്‍കുകയും ചെയ്തെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ നടന്ന താജുല്‍ ഉലമ ഉറൂസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടങ്ങളില്‍ സമസ്തയില്‍ ഉറച്ചുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് താജുല്‍ ഉലമയുടെ ആഹ്വാനവും നിലപാടുകളുമാണ്. ഉള്ളാള്‍ തങ്ങള്‍ ജീവിതം മുഴുവന്‍ സുന്നത്ത് ജമാഅത്തിനും ദീനിനും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് സംഘടനാ രംഗത്ത് ഇന്ന് നാം നേടിയ പ്രതാപവും കെട്ടുറപ്പുമെല്ലാം. താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും സജീവതയും ഓര്‍ക്കുന്നത് സുന്നത്ത് ജമാഅത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുമെന്നും കാന്തപുരം പറഞ്ഞു.

കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, പി സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുല്‍ കരീം ഫൈസി, ഉമറലി സഖാഫി എടപ്പുലം, ബശീര്‍ സഖാഫി കൈപ്പുറം സംബന്ധിച്ചു. ഉസ്മാന്‍ സഖാഫി വേങ്ങര നന്ദി പറഞ്ഞു.

 

Latest