Connect with us

byju's app

മാതാപിതാക്കളുടെ അരക്ഷിതാവസ്ഥ മുതലെടുക്കുന്നു; ബൈജൂസിനെതിരെ ബി ബി സി റിപ്പോര്‍ട്ട്

പണം തിരിച്ചടക്കലും മോശം സേവനങ്ങളും അസംതൃപ്തരായ തൊഴിലാളികളും ഉള്‍പ്പെടെ ബൈജൂസ് ആപ്പിന്റെ വളര്‍ച്ചക്ക് പിന്നില്‍ വലിയ വഞ്ചനകളും കബിളിപ്പിക്കലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്

Published

|

Last Updated

ബാംഗ്ലൂര്‍ | ആറ് ദശലക്ഷത്തിലേറെ സ്ഥിരവരിക്കാര്‍. ഒരിക്കല്‍ ഉപയോഗിച്ചവരില്‍ 85% പേരും വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യുന്നെന്ന് അവകാശവാദം. കൊവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയപ്പോള്‍ വളര്‍ച്ചക്ക് വേഗം കൂടിയ ആപ്പ്. മലയാളികള്‍ തങ്ങളുടെ അഭിമാനമായിപ്പോലും ഉയര്‍ത്തിക്കാണിച്ചിരുന്ന ബൈജൂസ് ആപ്പിന്റെ വളര്‍ച്ചയില്‍ രക്ഷിതാക്കളെ പറ്റിച്ചും കടത്തിലേക്ക് തള്ളിവിട്ടും നേടിയ ഖ്യാതിയെന്ന് ബി ബി സി റിപ്പോര്‍ട്ട്. പണം തിരിച്ചടക്കലും മോശം സേവനങ്ങളും അസംതൃപ്തരായ തൊഴിലാളികളും ഉള്‍പ്പെടെ ബൈജൂസ് ആപ്പിന്റെ വളര്‍ച്ചക്ക് പിന്നില്‍ വലിയ വഞ്ചനകളും കബിളിപ്പിക്കലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

ബൈജൂസിന്റെ ഏറ്റവും പുതിയ സേവനങ്ങളില്‍ ഒന്നായ വണ്‍- ടു- വണ്‍ മെന്റര്‍ പ്രോഗാം ഉള്‍പ്പെടെയുള്ള സേവനങ്ങല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ബി ബി സി കണ്ടെത്തിയിരിക്കുന്നത്. ചതിക്കപ്പെട്ട ഉപഭോക്താക്കളുമായി സംസാരിച്ചാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യാറാക്കിയിരിക്കുന്നത്. ബൈജൂസ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കില്‍ തങ്ങളുടെ കുട്ടികള്‍ പഠനത്തില്‍ പിന്നോട്ട് പോകും എന്നുള്‍പ്പെടെ വൈകാരികമായി മാതാപിതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്താണ് ആപ്പിന് വിപണി കണ്ടെത്തുന്നത്. ആപ്പ് വാങ്ങാന്‍ വേണ്ടി കടത്തിലായ മാതാപിതക്കള്‍ വരെയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികള്‍ ദിവസം 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യവും 120 മിനിറ്റ് ദിവസം സെയില്‍സ് കോള്‍ പൂര്‍ത്തിയാക്കാത്ത തൊഴിലാളികളെ അന്നത്തെ ദിവസം ജോലി ചെയ്യാത്തതായി കണക്കാക്കുമെന്നും കമ്പനിയിലെ മുന്‍ തൊഴിലാളി അന്തര്‍ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

Latest