Connect with us

ഗൂഡല്ലൂരിലെ പാടന്തറ മർകസ് രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹത്തിന് നാളെ സാക്ഷ്യം വഹിക്കുന്നു. 800 നിർധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 30ാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സമൂഹ വിവാഹ മഹാ സംഗമം നാളെ നടക്കും.

ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ ഒരുകൂട്ടം യുവതികളെ പ്രതീക്ഷയേകി പുതുജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് എസ് വൈ എസും ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പാടന്തറ മർകസും.
പ്രായം തികഞ്ഞ പെൺമക്കളെ ഓർത്ത് വിലപിക്കുന്ന ഒരുകൂട്ടം മനുഷ്യർക്കാണ് ഇവിടെ സാന്ത്വന സ്പർശമാകുന്നത്. അതിൽ ജാതിയും മതവും വർഗവും വർണവുമില്ല… എല്ലാവരും ഒരു പന്തലിൽ സുമംഗലികളാകുന്നു.

വീഡിയോ കാണാം