Afghanistan crisis
സ്വാതന്ത്ര്യദിനം ആഘോഷിച്ചവര്‍ക്ക് നേരെ താലിബാന്‍ വെടിവെച്ചു; അസദാബാദില്‍ രണ്ട് മരണം
കാബൂളിലെ പ്രസിഡന്‍ഷ്യന്‍ കൊട്ടാരത്തിന്റെ കവാടത്തിന് മുന്നില്‍ ദേശീയ പതാകയുമേന്തി നിരവധി പേര്‍ മാര്‍ച്ച് നടത്തി
അസദാബാദ് | അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്ക് നേരെ താലിബാന്‍ വെടിവെച്ചതിനെ തുടര്‍ന്ന് രണ്ട് മരണം. അസദാബാദിലാണ് സംഭവം. എട്ട് പേര്‍ക്ക് പരുക്കേറ്റു.
താലിബാന്‍ സൈനികനെ കത്തികൊണ്ട് അജ്ഞാതന്‍ കുത്തിയതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഫ്ഗാന്‍ പതാകയുമായി തെരുവിലിറങ്ങിയവര്‍ക്ക് നേരെ ജലാലാബാദിലും താലിബാന്‍ വെടിവെച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ഖോസ്ത് പ്രവിശ്യയില്‍ തങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ താലിബാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാബൂളിലെ പ്രസിഡന്‍ഷ്യന്‍ കൊട്ടാരത്തിന്റെ കവാടത്തിന് മുന്നില്‍ ദേശീയ പതാകയുമേന്തി നിരവധി പേര്‍ മാര്‍ച്ച് നടത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം പങ്കെടുത്ത മാര്‍ച്ചിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.