Afghanistan crisis
അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു; മുല്ല മുഹമ്മദ് ഹസന്‍ പ്രധാനമന്ത്രി
സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തര മന്ത്രി
ന്യൂഡല്‍ഹി | ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. മുല്ല മുഹമ്മദ് ഹസനാണ് പ്രധാനമന്ത്രി. മുല്ലാ അബ്ദുല്‍ ഗനി ബരാദര്‍ ഉപപ്രധാനമന്ത്രിയും സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തര മന്ത്രിയുമാകുമെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുല്ലാ യഅ്ഖൂബ് പ്രതിരോധ മന്ത്രിയായും മുല്ല ആമിര്‍ഖാന്‍ മുത്തഖി വിദേശകാര്യ മന്ത്രിയുമായി ചുമതലയേല്‍ക്കും.
കഴിഞ്ഞ ആഗസ്റ്റ് 15ന് അഫഗാനിസ്ഥാന്റെ ഭരണം പിടിച്ച താലിബാന്‍ ഏറെ നാളായി മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകളിലായിരുന്നു. മന്ത്രിസഭ പ്രഖ്യാപിക്കുന്നത് പലവട്ടം മാറ്റിവെച്ചതിന് ശേഷമാണ് ഒടുവില്‍ അന്തിമ പട്ടികയായത്.
മന്ത്രിസഭാംഗങ്ങളുടെ ആദ്യഘട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മറ്റു മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കും. ഇടക്കാല സർക്കാറിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് താലിബാൻ വക്താവ് പറഞ്ഞു.