Afghanistan crisis
അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകാതെ താലിബാന്‍; ഒരാഴ്ചത്തേക്ക് കൂടി നീട്ടി
താലിബാന്‍ നടത്തിയ കനത്ത വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെടുകയും 40 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് താലിബാന്‍ വീണ്ടും നീട്ടി. ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ രൂപീകരണം മാറ്റിവെച്ചതായി താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യവും ഉള്‍ക്കൊള്ളാവുന്നതുമായ ഭരണകൂടത്തിന് രൂപം നല്‍കാന്‍നാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴച സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നത്. അഫ്ഗാനില്‍ ഭരണംപിടിച്ച് 20 ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകാത്തത് താലിബാന് തിരിച്ചടിയാണ്.
അതിനിടെ, വെള്ളിയാഴ്ച താലിബാന്‍ നടത്തിയ കനത്ത വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെടുകയും 40 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ സൈന്യം പഞ്ച്ഷീര്‍ താഴ്‌വരയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നതിന് പിന്നാലെ നട വിജയാഘോഷപ്രകനത്തിനിടെയാണ് വെടിവെപ്പുണ്ടായത്.