Connect with us

Afghanistan crisis

വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളോട് ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് താലിബാന്‍; ആരുടെയും വീട്ടില്‍ കയറരുത്

അഫ്ഗാന്‍ ഇസ്ലാമിക് എമിറേറ്റ് സ്ത്രീകളെ ഇരകളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സമംഗാനി പറഞ്ഞു.

Published

|

Last Updated

കാബൂള്‍ | തങ്ങളുടെ സര്‍ക്കാറിലെ ജോലിക്ക് ഹാജരാകാന്‍ ജീവനക്കാരികളോട് നിര്‍ദേശിച്ച് താലിബാന്‍. താലിബാന്‍ സാംസ്‌കാരിക കമ്മീഷനംഗം ഇനാമുല്ല സമംഗാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. താലിബാന്റെ ആദ്യ ഭരണകാര്യ ഉത്തരവ് കൂടിയാണിത്.

അഫ്ഗാന്‍ ഇസ്ലാമിക് എമിറേറ്റ് സ്ത്രീകളെ ഇരകളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സമംഗാനി പറഞ്ഞു. ശരീഅത് നിയമം അനുസരിച്ചുള്ള സര്‍ക്കാര്‍ ഘടനയില്‍ സ്ത്രീകളും പങ്കാളികളാകും. താലിബാന്‍ സര്‍ക്കാറിന്റെ ഘടന പൂര്‍ണമായും വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, സാധാരണക്കാരുടെ വീടുകളിലേക്ക് അതിക്രമിച്ച് കടക്കരുതെന്ന് താലിബാന്‍ സൈനിക കമ്മീഷന്‍ മേധാവി മുല്ല യാഖൂബ് നിര്‍ദേശിച്ചു. പ്രത്യേകിച്ച് കാബൂള്‍ നഗരത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചൊവ്വാഴ്ച കാബൂള്‍ മേയറും ആരോഗ്യ മന്ത്രിയും ഓഫീസിലെത്തി ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടു.

 

---- facebook comment plugin here -----

Latest