International
തങ്ങള്‍ക്കെതിരെ പോരാടിയ സൈനിക, പോലീസ് ജീവനക്കാരെ തിരിച്ചറിയാന്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് താലിബാന്‍
ചാരന്മാരെ ഉപയോഗിച്ചും മുന്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ താലിബാന്‍ ശേഖരിക്കുന്നുണ്ട്.

കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ മുന്‍ സര്‍ക്കാറുകളുടെ കാലത്ത് തങ്ങള്‍ക്കെതിരെ പോരാടിയ സൈനിക, പോലീസ് ജീവനക്കാരെ കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി താലിബാന്‍. കാബൂളിലും മറ്റ് നഗരങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. ബയോ മെട്രിക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍.
താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ, രാജ്യം വിടാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥരെയാണ് വേട്ടയാടുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇവര്‍ ഒളിച്ചുതാമസിക്കുന്നത്. വീടുകളിലെത്തി കുടുംബാംഗങ്ങളുടെ വിരലടയാളം മെഷീനില്‍ രേഖപ്പെടുത്തിയാണ് തിരച്ചില്‍.
ബയോമെട്രിക്കിലൂടെ മുന്‍ ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞാല്‍ അവരെ പിടികൂടും. സൈനിക, പോലീസ് ജീവനക്കാരുടെത് അടക്കം സര്‍ക്കാറിന്റെ എല്ലാ വിവരങ്ങളും താലിബാന്റെ പക്കലുണ്ട്. മാത്രമല്ല, ചാരന്മാരെ ഉപയോഗിച്ചും മുന്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ താലിബാന്‍ ശേഖരിക്കുന്നുണ്ട്.