Connect with us

taluk adalat

താലൂക്കുതല അദാലത്തിന് നാളെ തുടക്കം

ജൂണ്‍ നാല് വരെ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം| രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന താലൂക്കുതല അദാലത്തിന് നാളെ തുടക്കം. കോഴിക്കോട് ആണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം. നിലവില്‍ പല കാരണങ്ങളാല്‍ പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ക്ക് പെട്ടെന്നു തന്നെ പരിഹാരം കാണുന്നതിനായാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ അദാലത്ത് സംഘടിപ്പിക്കുന്നത്.

ജൂണ്‍ നാല് വരെ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലകളുള്ള മന്ത്രിമാരാണ് അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കുക. അതോടൊപ്പം മറ്റു രണ്ടു മന്ത്രിമാര്‍ കൂടി പങ്കെടുക്കും. അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം, സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം നിരസിക്കല്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങി ഇരുപത്തിയേഴോളം വിഷയങ്ങളിലാണ് ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഈ അദാലത്തിന്റെ ഭാഗമായി ആകെ 47,952 പരാതികളാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ 15-നുള്ളില്‍ ലഭിച്ചത്. ദീര്‍ഘനാളായി പരിഹരിക്കപ്പെടാതെ തുടരുന്ന വിഷയങ്ങളും വിവിധ ഓഫീസുകളില്‍ തീരുമാനം എടുക്കുന്നതില്‍ കാലതാമസം ഉണ്ടായ വിഷയങ്ങളും സംബന്ധിച്ചുളള പരാതികളാണ് അദാലത്തില്‍ ലഭിച്ചവയിലേറെയും. നാളുകളായി വിവിധ കാരണങ്ങളാല്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരുന്നതും കാലതാമസം നേരിട്ടതുമായ പരാതികള്‍ക്ക് സാധ്യമായ പരിഹാരം ഈ അദാലത്തില്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

Latest