Connect with us

National

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

400ഓളം സിനിമകളില്‍ അഭിനയിച്ച ഗണേഷ് അനവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മലയാള സിനിമകളിലും തിളങ്ങി.

Published

|

Last Updated

ചെന്നൈ | തെന്നിന്ത്യന്‍ സിനിമാ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. മകന്‍ മാധവനാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണ വിവരം അറിയിച്ചത്.

400ഓളം സിനിമകളില്‍ അഭിനയിച്ച ഗണേഷ് അനവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സിന്ധുഭൈരവി, നായകന്‍, അപൂര്‍വ സഹോദരങ്ങള്‍, മൈക്കല്‍ മദന കാമരാജന്‍, ആഹാ!, തെനാലി, അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, സാമി, അയന്‍ തുടങ്ങിയവ ഗണേഷന്‍ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളില്‍ ചിലതാണ്. രാഗസിയം എന്ന സീരിയലിലെ ഗണേഷന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഇന്ത്യന്‍ 2’ല്‍ ആണ് അവസാനം പ്രത്യക്ഷപ്പെട്ടത്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ തുടങ്ങിയ മലയാള സിനിമകളിലും തിളങ്ങി. നിരവധി മലയാള സിനിമകളിലും തിളങ്ങി.

1976ല്‍ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന സിനിമയിലൂടെയാണ് ഡല്‍ഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം. 1964 മുതല്‍ 1974 വരെ അദ്ദേഹം ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. മൃതദേഹം ഇന്ന് വൈകിട്ട് ചെന്നൈയില്‍ സംസ്‌കരിക്കും.

 

---- facebook comment plugin here -----

Latest