National
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെന്നൈ| തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകൻ ലഹരിക്കേസില്‍ അറസ്റ്റില്‍.അലിഖാന്‍ തുഗ്ലഖ് ആണ് പിടിയിലായത്. അടുത്തിടെ ലഹരിക്കേസില്‍ 10 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു .
ഈ വിദ്യാര്‍ഥികളില്‍ നിന്നാണ് ചെന്നൈ തിരുമംഗലം പോലീസിന് തുഗ്ലഖിനും ലഹരിക്കടത്തില്‍ പങ്കുള്ളതായി വിവരം ലഭിച്ചത്.
ഇന്നലെ രാവിലെയാണ് തുഗ്ലഖിനെ പോലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
---- facebook comment plugin here -----