Connect with us

National

തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല: ഗവര്‍ണര്‍ ആര്‍.എന്‍.രവി

ഗവര്‍ണറുടെ സമീപകാല നടപടികളില്‍ ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. തമിഴകം വിവാദത്തെക്കുറിച്ച് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഗവര്‍ണറുടെ സമീപകാല നടപടികളില്‍ ബിജെപി കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഗവര്‍ണര്‍ക്കെതിരെ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ് ടാഗ് പ്രചാരണം തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു.

സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല. തമിഴകമെന്ന വാക്ക് ഉപയോഗിച്ചത് മറ്റ് അര്‍ത്ഥത്തിലല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സാഹചര്യം മനസിലാക്കാതെ ചിലര്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ആര്‍.എന്‍.രവി കുറ്റപ്പെടുത്തി. ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ അതൃപ്തിയാണ് ഗവര്‍ണറുടെ വിശദീകരണത്തിനു പിന്നില്‍. ഗവര്‍ണറുടെ സമീപകാല നടപടികളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിലും അതൃപ്തിയുണ്ട്. തമിഴ് വികാരത്തെ ഗവര്‍ണര്‍ മാനിച്ചിട്ടില്ല. തെക്കേ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണറുടെ നിലപാട് തിരിച്ചടിയായെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

Latest