National
പ്രധാനമന്ത്രി സംസ്ഥാനങ്ങളെ പരിഗണിക്കുന്നത് മുന്‍സിപ്പാലിറ്റിയെ പോലെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
കേന്ദ്ര ഫണ്ടിന്റെ വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി
ചെന്നൈ| പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ പങ്കിനെ വിലമതിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബി ജെ പി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ജനങ്ങളോട് മറുപടി പറയണം. മുന്‍കാലങ്ങളില്‍ പ്രധാനമന്ത്രിമാര്‍ സംസ്ഥാനങ്ങളെയും ജനങ്ങളെയും ബഹുമാനിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി മുന്‍സിപാലിറ്റി പോലെയാണ് സംസ്ഥാനങ്ങളെ പരിഗണിക്കുന്നത്. മുഖ്യമന്ത്രിമാരുടെ നിലനില്‍പിനെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്ര ഫണ്ടിന്റെ വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ബുധനാഴ്ച സ്പൈനില്‍ നിന്ന് തിരിച്ചെത്തിയ സ്റ്റാലിന്‍ , വിദേശയാത്ര കാരണം കേരളത്തിന്റെ സമരത്തില്‍ പങ്കെടുക്കാനായില്ലെന്നും അറിയിച്ചു. തമിഴ്നാട് മന്ത്രി പി തിങ്കരാജനെയും ഡി എം കെ യുടെ എംപി മാരെയും സമരത്തിലേക്ക് അയച്ച് സ്റ്റാലിന്‍ തന്റെ പിന്തുണ അറിയിക്കുകയായിരുന്നു.