Connect with us

National

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇന്ന് 70ാം പിറന്നാള്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസംഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ 70ാം പിറന്നാള്‍ നിറവില്‍. തമിഴ്‌നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി 2021ലാണ് സ്റ്റാലിന്‍ ചുമതലയേറ്റത്. സിനിമാതാരം രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസംഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് റാലി നടക്കുക.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എസ് പി അധ്യക്ഷനായ അഖിലേഷ് യാദവ്, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും.

കുഞ്ഞുങ്ങള്‍ക്ക് മോതിരവിതരണം, കര്‍ഷകര്‍ക്ക് വിത്തുവിതരണം തുടങ്ങി തദ്ദേശ തലത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടികള്‍ നടത്തും. എന്നാല്‍ ഒരു തരത്തിലുള്ള ആഘോഷവും വേണ്ടെന്നും ചടങ്ങുകള്‍ ലളിതമാക്കണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയത്.

 

 

 

---- facebook comment plugin here -----

Latest