Connect with us

National

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ഉദയ്നിധി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ മറ്റന്നാൾ

കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

Published

|

Last Updated

ചെന്നൈ |തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. യുവജനക്ഷേമവും കായിക വകുപ്പും ഉദയനിധിക്ക് നൽകാൻ ധാരണയായി. മറ്റന്നാൾ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ താരപ്രചാരകനായിരുന്നു അദ്ദേഹം. ഉദയ്നിധി മന്ത്രിയാകുന്നതോടെ കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയാകും തമിഴ്നാട് മന്ത്രിസഭയിൽ ഇടം പിടിക്കുന്നത്. സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ ഉദയനിധിയാകുമെന്നും ഉറപ്പ്.

തമിഴ്നാട്ടിൽ കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെയുടെ ആരോപണങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഉദയ്നിധി അധികാര കേന്ദ്രമാകുന്നതെന്നതും ശ്രദ്ധേയമാണ്. വി മെയ്യനാഥന്‍, പെരിയസ്വാമി, കെ രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഉദയ്നിധിക്ക് നൽകുന്നത്.

Latest