Connect with us

National

സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

1969ല്‍ കരുണാനിധി സര്‍ക്കാര്‍ രാജമണ്ണാര്‍ സമിതിയെ നിയോഗിച്ചതിന്റെ ആവര്‍ത്തനമാണിത്.

Published

|

Last Updated

ചെന്നൈ| സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇതിനായി സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതിയെ നിയമിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ തത്വങ്ങളില്‍ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷന്റെ പരിഗണന വിഷയങ്ങളാണ്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സമഗ്ര പരിശോധന കമ്മീഷന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങളുടെ സ്വയംഭരണ അവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കില്‍ നിര്‍ദേശിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1969ല്‍ കരുണാനിധി സര്‍ക്കാര്‍ രാജമണ്ണാര്‍ സമിതിയെ നിയോഗിച്ചതിന്റെ ആവര്‍ത്തനമാണിത്.

2026 ജനുവരിയില്‍ കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമ്പൂര്‍ണ റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തിനകം സമര്‍പ്പിക്കണം. മുന്‍ ഐഎഎസ് ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടി, പ്രൊഫസര്‍ എം.നാഗനാഥന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.