Connect with us

karunanidhi

കരുണാനിധിക്ക് മറീനയില്‍ സ്മാരകമൊരുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം

39 കോടി രൂപ ചെലവില്‍ 2.21 ഏക്കര്‍ സ്ഥലത്താണ് സ്മാരകം ഉയരുക

Published

|

Last Updated

ചെന്നൈ | അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ സ്മാരകം ചെന്നൈ മറീനയില്‍ നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം. 39 കോടി രൂപ ചെലവില്‍ 2.21 ഏക്കര്‍ സ്ഥലത്താണ് സ്മാരകം ഉയരുക. കരുണാനിധിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നേട്ടങ്ങളും ആശയങ്ങളും ചിത്രങ്ങളായും മറ്റും പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ ജീവിതത്തെ വരും തലമുറക്ക് പരിചയപ്പെടുത്തുക എന്നതായിരിക്കും സ്മാരകത്തിന്റെ ലക്ഷ്യമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

നിര്‍മ്മാണത്തിന് ആവശ്യമായ അനുമതികള്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. സ്മാരകം നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട പ്രദേശത്തിനുള്ളില്‍ തന്നെയാണോ കരുണാനിധിയെ സംസ്‌കരിച്ചതെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരദേശ പരിപാലന അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest