Connect with us

National

ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നല്‍കും: തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി

സമ്മേളനത്തില്‍ സംസാരിച്ച ഉദയനിധിയും, പങ്കെടുത്ത തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 7 ന് പ്രതിഷേധവും നടത്തും.

Published

|

Last Updated

ചെന്നൈ| സനാതനധര്‍മം തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബി.ജെ.പി തമിഴ്‌നാട് ഗവര്‍ണറുടെ അനുമതി തേടി. സനാതന വിരുദ്ധ പ്രസ്താവനയില്‍ ഉദയനിധി സ്റ്റാലിനെതിരെ സംസ്ഥാന വ്യാപകമായി കേസ് നല്‍കുമെന്ന് തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി പറഞ്ഞു.

സമ്മേളനത്തില്‍ സംസാരിച്ച ഉദയനിധിയും, പങ്കെടുത്ത തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 7 ന് പ്രതിഷേധവും നടത്തും. അതിനിടെ ഉദയനിധിക്കെതിരെ ഡല്‍ഹി തമിഴ്‌നാട് ഹൗസില്‍ ബിജെപി കത്തും നല്‍കി.

മുംബൈയിലെ ഇന്ത്യ യോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാക്കുകള്‍ വളച്ചൊടിക്കുന്നത്. എത്ര കേസുകള്‍ വന്നാലും നേരിടാന്‍ തയാറാണെന്നും ഉദയനിധി പറഞ്ഞു. ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാകും എന്ന് കരുതി തന്നെയാണ് സംസാരിച്ചത്. ജാതിവ്യവസ്ഥയെ കുറിച്ച് പറഞ്ഞതിനെ കൂട്ടക്കൊലയോട് ഉപമിക്കുന്നത് ബാലിശമാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. എന്തിനെയും നേരിടാന്‍ തയാറാണെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

 

 

Latest