Connect with us

mullapperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പരിശോധന നടത്തി

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് മധുര സോണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 131. 2 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. വെള്ളപ്പൊക്ക സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംഘം വിലയിരുത്തി.

പെരിയാര്‍ അണക്കെട്ടിലെ നീരൊഴുക്കിനെ കുറിച്ചും വെള്ളം പുറന്തള്ളുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. പ്രധാന അണക്കെട്ട്, ബേബി ഡാം, എര്‍ത്ത് ഡാം എന്നിവിടങ്ങള്‍ പരിശോധിച്ചു. മഴ തുടരുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ഡാം എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

 

Latest