Connect with us

National

കെഎസ്ആര്‍ടിസി ബസും തമിഴ്നാട് ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 35 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ രണ്ടു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ക്കും ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ|തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസും തമിഴ്നാട് ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 35 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ രണ്ടു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ക്കും ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. നാഗര്‍കോവിലിനടുത്തുള്ള മാര്‍ത്താണ്ഡം പാലത്തിന് മുകളിലാണ് അപകടമുണ്ടായത്‌.

നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും കളിയിക്കാവിളയില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്‌നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തമിഴ്നാട് ആര്‍ടിസിയുടെ മുന്‍വശം തകര്‍ന്നു. കെഎസ്ആര്‍ടിസിയുടെ മുന്‍ഭാഗം ചെറുതായി തകര്‍ന്നിട്ടുണ്ടെന്നാണ് വിവരം. ഇരു ബസ്സിലുമുണ്ടായിരുന്ന പരിക്കേറ്റ 35ഓളം യാത്രക്കാരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ് . കുഴിത്തുറെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ 10 പേര്‍ ചികിത്സയിലുണ്ട്. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയില്‍ 22 പേരെയും പ്രവേശിപ്പിച്ചു.