National
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം; പാര്‍ട്ടിക്കാരും കുടുംബക്കാരും ചതിച്ചെന്ന് സ്ഥാനാര്‍ഥി
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഡിഎംകെ സീറ്റുകള്‍ തൂത്തുവാരുകയാണ്.
ഈറോഡ് | തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ മത്സരിച്ച നരേന്ദ്രനാണ് സ്വന്തം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഫലം വന്നതിന് പിന്നാലെ സങ്കടം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെക്കുകയും ചെയ്തു.
‘ഞാന്‍ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാര്‍ട്ടിക്കാരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങള്‍ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗാദാനം നല്‍കി പറ്റിക്കുകയായിരുന്നു’ – നിറകണ്ണുകളോടെ നരേന്ദ്രന്‍ പറഞ്ഞു.
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഡിഎംകെ സീറ്റുകള്‍ തൂത്തുവാരുകയാണ്. പ്രധാന എതിരാളിയായ എഐഎഡിഎംകെയും ബിജെപിയുമൊന്നും അവരുടെ നാലയലത്ത് പോലുമില്ലെന്ന സ്ഥിതിയാണ്. ഫലം പ്രഖ്യാപിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപി വെറും 26 സീറ്റില്‍ ഒതുങ്ങി.