tamilnadu local body election
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: തൂത്തുവാരാന്‍ ഡി എം കെ സഖ്യം
ഇതാദ്യമായി കോയമ്പത്തൂരില്‍ ഡി എം കെ മേയര്‍ അധികാരമേല്‍ക്കും
ചെന്നൈ | തമിഴ്‌നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യത്തിന് വന്‍ മുന്നേറ്റം. കോര്‍പറേഷനുകളും നഗരസഭകളും പഞ്ചായത്തുകളും ഡി എം കെ സഖ്യം തൂത്തുവാരുമെന്ന സൂചനകളാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത്. പത്ത് തെക്കന്‍ ജില്ലകളിലെ വോട്ടെണ്ണല്ലാണ് 268 കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്.
മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 70 ശതമാനം വാര്‍ഡുകളിലും ഡി എം കെ സഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികളിലെ 61.94 ശതമാനവും പഞ്ചായത്തുകളില്‍ 59.24 ശതമാനവും വാര്‍ഡുകളില്‍ ഡി എം കെ ജയിച്ചു. വൈകിട്ട് നാല് മണി വരെയുള്ള കണക്കാണിത്.
അതിനിടെ, 100 വാര്‍ഡുകളുള്ള കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ 51 വാര്‍ഡുകള്‍ ഡി എം കെ നേടി. ഇതോടെ ഇതാദ്യമായി കോയമ്പത്തൂരില്‍ ഡി എം കെ മേയര്‍ അധികാരമേല്‍ക്കും. ഹൊസൂര്‍ കോര്‍പറേഷനും ഡി എം കെ തൂത്തുവാരി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ 57 വാര്‍ഡുകളില്‍ 45ഉം നേടിയിരിക്കുകയാണ് ഡി എം കെ. എ ഐ എ ഡി എം കെ എട്ട് സീറ്റിലൊതുങ്ങി.