National
സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം: തമിഴ്നാട് മന്ത്രിയുടെ പാര്‍ട്ടി സ്ഥാനം തെറിച്ചു
നീക്കിയത് ഡി എം കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്

ചെന്നൈ | സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം വിവാദമായതോടെ തമിഴ്നാട് മന്ത്രി കെ പൊന്‍മുടിയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഡി എം കെ. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് മന്ത്രിക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.
പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ- വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങളിലൂടെ മന്ത്രി തമിഴ്നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം.
പൊന്‍മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. കനിമൊഴി എം പിയും പൊന്‍മുടിക്കെതിരെ രംഗത്തെത്തിയിരുന്നു.