Connect with us

National

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായിട്ടും ആറ് മാസത്തോളമായി വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു. ഇ ഡി അറസ്റ്റ് നടന്ന് എട്ടു മാസത്തിനു ശേഷമാണ് രാജി.

അറസ്റ്റിലായിട്ടും ആറ് മാസത്തോളമായി വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. നിലവില്‍ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണ് ബാലാജി കഴിയുന്നത്.