aliyar dam
തമിഴ്നാട് ആളിയാർ അണക്കെട്ട് തുറന്നു; പാലക്കാട് ജാഗ്രതാനിർദേശം
ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
പാലക്കാട് | തമിഴ്നാട് ആളിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 832.2 ഘനയടി ജലമാണ് തുറന്ന് വിടുന്നത്. ഇതിനാൽ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ട്.
ചിറ്റൂർ പുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകൾ നേരത്തേ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്.
മംഗലം ഡാമിൻ്റെ ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. പോത്തുണ്ടി ഡാമിൻ്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.