National
വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസ്സാക്കി തമിഴ്‌നാട്
ബില്ല് ആശയക്കുഴപ്പവും അവിശ്വാസവും വര്‍ധിപ്പിക്കുമെന്ന് സ്റ്റാലിൻ

ചെന്നൈ | വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസ്സാക്കി തമിഴ്‌നാട് നിയമസഭ. പ്രതിപക്ഷമായ അണ്ണാ ഡി എം കെ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസ്സാക്കിയതിന് പിന്നാലെ എല്ലാവര്‍ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.
വഖ്ഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണ്. മുസ്ലിം വികാരം വ്രണപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ കണ്ടെത്തിയ വഖ്ഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന് കീഴില്‍ വരില്ലെന്നാണ് ഭേദഗതി പറയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. മുസ്ലിംകളല്ലാത്തവര്‍ സൃഷ്ടിച്ച വഖ്ഫുകള്‍ അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു. ഇത് ആശയക്കുഴപ്പവും അവിശ്വാസവും വര്‍ധിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
വഖ്ഫ് ഭേദഗതി ബില്ലിനെതിരെ കര്‍ണാടക നിയമസഭയും പ്രമേയം പാസ്സാക്കിയിരുന്നു. ഏകപക്ഷീയമായ ബില്ലാണിതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നുമായിരുന്നു കര്‍ണാടകയുടെ ആരോപണം.