Connect with us

National

തമിഴ്‌നാട് രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

'കേസന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. എന്നാല്‍, വിശദമായ അന്വേഷണമാണ് രാജ്ഭവന്‍ ആവശ്യപ്പെടുന്നത്.'

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസ് പുലര്‍ത്തുന്ന നിസ്സംഗതയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി.

സംഭവത്തെ പോലീസ് ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ്. രാജ്ഭവന്റെ പരാതിയില്‍ അല്ല പോലീസ് കേസെടുത്തത്.

കേസന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. എന്നാല്‍, വിശദമായ അന്വേഷണമാണ് രാജ്ഭവന്‍ ആവശ്യപ്പെടുന്നതെന്നും ആര്‍ എന്‍ രവി പറഞ്ഞു.

 

Latest