Connect with us

mullaperiyar dam

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ തുറന്നിട്ടില്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് നിര്‍ദ്ദേശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തെ അറിയിക്കാതെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് തമിഴ്‌നാട്. അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കി വിടും മുമ്പ് കേരളത്തിന് കൃത്യമായ വിവരം നല്‍കിയിരുന്നുെന്നും മുന്നറിയിപ്പ് നല്‍കാതെ തുറന്നിട്ടില്ലെന്നും സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു. സുപ്രീംകോടതിയില്‍ കേരളം നല്‍കിയ ഹരജിയില്‍ മറുപടി നല്‍കുകയായിരുന്നു തമിഴ്‌നാട്.

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയിയെ സമീപിച്ചത്. കേരളത്തിന്റെ ആശങ്കകള്‍ തമിഴ്‌നാട് പരിഗണിക്കുന്നില്ല, മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ല തുടങ്ങിയ കാര്യങ്ങളും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഇതിന് മറുപടിയായാണ് തമിഴ്‌നാട് വിശദീകരണം നല്‍കിയത്. മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് നിര്‍ദ്ദേശിച്ചു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്ന് വിടുന്നതെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.

---- facebook comment plugin here -----

Latest