Connect with us

National

ബുക്കര്‍ പട്ടികയില്‍ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്റെ നോവല്‍ ഇടം നേടി

അനിരുദ്ധ് വാസുദേവനാണ് നോവല്‍ 'പൈര്‍' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2023 ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിനായുള്ള പട്ടികയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്റെ ‘പൂകുഴി’ എന്ന നോവല്‍ ഇടം പിടിച്ചു. ഇതാദ്യമായാണ് തമിഴ് സാഹിത്യത്തില്‍ നിന്നും ഒരു കൃതി ബുക്കര്‍ പട്ടികയില്‍ സ്ഥാനം നേടുന്നത്. അനിരുദ്ധ് വാസുദേവനാണ് നോവല്‍ ‘പൈര്‍’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. 50 ലക്ഷം രൂപയാണ് സമ്മാന തുക. മെയ് 23 ന് പുരസ്‌കാരം പ്രഖ്യാപിക്കും.

പെരുമാള്‍ മുരുഗനെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് എഴുത്തുകാരുടെ നോവലുകളും ബുക്കര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളെ ആസ്പദമാക്കിയുള്ള നോവലാണ് പട്ടട എന്ന് അര്‍ത്ഥം വരുന്ന പൂകുഴി എന്ന നോവല്‍. ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പെരുമാള്‍ മുരുഗന്‍ പറഞ്ഞു. തന്റെ നോവലല്ല മറിച്ച് തമിഴ് സാഹിത്യമാണ് ആദരിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ ബുക്കര്‍ പ്രൈസ് ലഭിച്ചത് ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘ടോംബ് ഓഫ് സാന്‍ഡ്’ എന്ന നോവലിനായിരുന്നു.