Connect with us

TRISSUR DCC

തമ്മിലടി: തൃശ്ശൂര്‍ ഡി സി സി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു

ജോസിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പ്രവര്‍ത്തകര്‍

Published

|

Last Updated

തൃശ്ശൂര്‍ | കെ മുരളീധരന്റെ തോല്‍വിക്കു പിന്നാലെ ഉണ്ടായ പാര്‍ട്ടിയിലെ ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ഡി സി സി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു. ജോസിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ഡി സി സി ഓഫീസിലെത്തി.

ജോസ് വള്ളൂരിനെ എതിര്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മില്‍ പിന്നീട് ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഡിഡിസി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് ജോസ് വള്ളൂര്‍ രാജിവച്ചത്. രാജിയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊട്ടിക്കരഞ്ഞു.

യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സന്റും ഓഫീസിലെത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡി സി സി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശ്ശൂര്‍ ഡി സി സി അധ്യക്ഷന്‍ ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സന്റിനോടും കഴിഞ്ഞദിവസം പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. എ ഐ സി സി നിര്‍ദേശം ജോസിനേയും വിന്‍സന്റിനേയും കെ പി സി സി അറിയിക്കുകയായിരുന്നു.

പാലക്കാട് എം പി വി കെ ശ്രീകണ്ഠന് ഡി സി സി പ്രസിഡന്റിന്റെ താല്‍കാലിക ചുമതലയും നല്‍കി. കൂട്ടത്തല്ലില്‍ വിശദീകരണവുമായി ജോസ് വള്ളൂര്‍ രംഗത്തെത്തിയിരുന്നു. കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി സി സി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തില്‍ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂര്‍ ഡി സി സിയുടെ വിശദീകരണം. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന്‍ മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest