Connect with us

Kerala

തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞ സംഭവം; ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അധ്യക്ഷനായ വിദഗ്ധ സമതി രൂപീകരിച്ചു

താങ്ങാനാകാത്ത സമ്മര്‍ദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.

Published

|

Last Updated

വയനാട് |  മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാനയായ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ ഉന്നത സമിതി രൂപീകരിച്ച് സര്‍ക്കാര്‍. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന്‍ അധ്യക്ഷനായ വിദഗ്ധ സിമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്. ഇന്‍സ്പെക്ഷന്‍ ആന്റ് ഇവാല്യുവേഷന്‍- ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്റിറനറി ഓഫിസര്‍ ഡോ.ആര്‍ രാജ്, വന്യ ജീവി വനം സംരക്ഷണ എന്‍ജിഒ പ്രവര്‍ത്തകന്‍ ഡോ.റോഷ്നാഥ് രമേഷ്, നിയമവിദഗ്ധന്‍ എല്‍ നമശ്ശിവായന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

തണ്ണീര്‍കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്ന് കെട്ടഴിക്കുമ്പോഴാണ് തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞത്. താങ്ങാനാകാത്ത സമ്മര്‍ദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.

തണ്ണീര്‍ കൊമ്പന്റെ ശ്വാസകോശത്തില്‍ ടിബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹന്‍ദാസ് പറഞ്ഞു. ഇത് തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ലിംഗത്തില്‍ മുറിവുണ്ടായിരുന്നെന്നും ഞരമ്പില്‍ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. ആനയെ അര്‍ധരാത്രിയോടെ ബന്ദിപ്പുര്‍ രാമപുര ക്യാമ്പില്‍ എത്തിച്ചശേഷം വനത്തില്‍ തുറന്നുവിടാന്‍ ശ്രമിക്കവേ ലോറിയില്‍ കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ടുകള്‍

---- facebook comment plugin here -----

Latest