Connect with us

Malappuram

തന്‍ശ്വീഥ് ആത്മീയ സമ്മേളനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം

മലപ്പുറം ഹാജിയാര്‍ പള്ളി എ എല്‍ പി സ്‌കൂളില്‍ വൈകിട്ട് നാലിന് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

Published

|

Last Updated

മലപ്പുറം | സുന്നി പ്രാസ്ഥാനിക കുടുംബത്തിന് കീഴില്‍ ബഹുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് നടത്തുന്ന സര്‍ക്കിള്‍ കേന്ദ്രങ്ങളിലെ ആത്മീയ സമ്മേളനങ്ങള്‍ക്ക് വ്യാഴാഴ്ച (ഒക്ടോ: 16) തുടക്കമാകും. മലപ്പുറം ഹാജിയാര്‍ പള്ളി എ എല്‍ പി സ്‌കൂളില്‍ വൈകിട്ട് നാലിന് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രാദേശിക യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രതിമാസം നടത്തുന്ന മഹ്‌ളറത്തുല്‍ ബദ്രിയ ആത്മീയ സംഗമങ്ങളുടെ വാര്‍ഷികമായാണിത് വിപുലമായി നടത്തുന്നത്. ജില്ലയിലെ 149 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ ഇത് ബഹുജന ആത്മീയ സമ്മേളനങ്ങളായാണ് സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാല് മുതല്‍ പ്രവര്‍ത്തകര്‍ക്ക് പ്രാസ്ഥാനിക മുന്നേറ്റം സാധ്യമാക്കുന്നതിനുള്ള തന്‍ശ്വീഥ്- ജാഗരണവും നവോന്മേഷവും നല്‍കുന്ന പഠന സംഗമവും ഇതോടനുബന്ധിച്ച് നടത്തും. ജില്ലാ കമ്മിറ്റിയുടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇതിന് ജില്ലയിലുടനീളം നേതൃത്വം നല്‍കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഭാരവാഹികള്‍ക്കു പുറമെ, മലപ്പുറം സോണ്‍, സര്‍ക്കിള്‍ പ്രവര്‍ത്തക സമിതിയംഗങ്ങളും യൂണിറ്റ് ഭാരവാഹികളും സംബന്ധിക്കും. തുടര്‍ന്ന് ഏഴിന് ആത്മീയ സമ്മേളനവും നടക്കും.

 

Latest