Connect with us

Kerala

ശബരിമലയിൽ ദർശന സമയം കൂട്ടാനാകില്ലെന്ന് അറിയിച്ച് തന്ത്രി

തിരക്ക് നിയന്തിക്കാൻ അടിയന്തര നടപടികൾ കൈകൊള്ളാനും തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി

Published

|

Last Updated

കൊച്ചി | ശബരിമലയിൽ ദർശന സമയം കൂട്ടാനാകില്ലെന്ന് അറിയിച്ച് തന്ത്രി. ശബരിമലയിൽ അനിയന്ത്രിത തിരക്ക് രൂപപെട്ടതിനെ തുടർന്ന് ദർശന സമയം കൂട്ടി പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുമോ എന്ന് തന്ത്രിയോട് ചോദിക്കാൻ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ തന്ത്രി ബുദ്ധിമുട്ട് അറിയിച്ച കാര്യം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

സംഭവത്തിൽ എഡിജിപിയോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി കേസ് തിങ്കാളാഴ്ച്ച വീണ്ടും പരിഗണിക്കും.

അതേസമയം തിരക്ക് നിയന്തിക്കാൻ അടിയന്തര നടപടികൾ കൈകൊള്ളാനും തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്.

Latest