Kerala
താനൂര്‍ ബോട്ടപകടം: മറൈന്‍ ഡ്രൈവില്‍ പോലീസിന്റെ സുരക്ഷാ പരിശോധന
എത്ര പേരെ വഹിക്കാനുള്ള ശേഷി ബോട്ടിനുണ്ടെന്ന് നിര്‍ബന്ധമായി പരസ്യപ്പെടുത്തണമെന്ന് പോലീസ്

കൊച്ചി | താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറൈന്‍ ഡ്രൈവില്‍ പോലീസിന്റെ സുരക്ഷാ പരിശോധന സെന്‍ട്രല്‍ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മറൈന്‍ ഡ്രൈവില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എത്ര പേരെ വഹിക്കാനുള്ള ശേഷി ബോട്ടിനുണ്ടെന്ന് നിര്‍ബന്ധമായി പരസ്യപ്പെടുത്തണമെന്ന് പോലീസ് കര്‍ശനമായ നിര്‍ദേശം നല്‍കി. സുരക്ഷ സംബന്ധിച്ചുള്ള മറ്റ് നിര്‍ദേശങ്ങളും പാലിക്കണം.
അതേസമയം അപകടകരമായ രീതിയിലാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതെന്നും പരാതി നല്‍കിയിട്ടും കോര്‍പ്പറേഷനും ജിസിഡിഎയും നടപടി എടുത്തില്ലെന്നു പരാതിക്കാരായ ഡിഎസ്എം ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം മരട് നഗരസഭാ പരിധിയിലെ ബോട്ടുകളില്‍ സ്‌പെെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ആവശ്യമായ രേഖകള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയ ബോട്ടുടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും