Connect with us

Kerala

താനൂര്‍ ബോട്ട് അപകടം; മരിച്ചവരുടെ പട്ടിക പുറത്തുവിട്ടു സര്‍ക്കാര്‍

മരിച്ചവരിൽ 16 പേരും തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ്

Published

|

Last Updated

മലപ്പുറം | താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മരിച്ച 22 പേരില്‍ 15 പേര്‍ കുട്ടികളും അഞ്ച് പേര്‍ സ്ത്രീകളുമാണ്. മരിച്ചവരിൽ 16 പേരും തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ്

കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധിഖ് (41), ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍ (മൂന്ന്), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്) പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദില്‍ന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10) ,നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38), നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (മൂന്നര) എന്നിവര്‍ അപകടത്തില്‍ മരിച്ചു.