Connect with us

Kerala

താനൂർ ബോട്ട് ദുരന്തം: ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

Published

|

Last Updated

മലപ്പുറം | താനൂർ തൂവൽതീരത്ത് വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി പിടിയിൽ. ബോട്ട് ജീവനക്കാരൻ സവാദാണ് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരന്‍റെ മകൻ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റിയിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് തൂവൽതീരത്ത് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.