Connect with us

tanur boat tragedy

താനൂർ ബോട്ട് ദുരന്തം; ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് ഹൈക്കോടതി

കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ല. 

Published

|

Last Updated

കൊച്ചി | താനൂർ ബോട്ടപകടത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് കേസ് സ്വമേധയാ പരിഗണിച്ചു.

സംഭവം ഏറെ വേദനിപ്പിക്കുന്നു. കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്.

കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നു. ബോട്ട് ഓപ്പറേറ്റർ മാത്രമല്ല ഉത്തരവാദി. ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. സ്രാങ്കും ജീവനക്കാരനും ജില്ല വിട്ട് പോയില്ലെന്നാണ് പോലീസിൻ്റെ നിഗമനം.