Connect with us

Kerala

താനൂര്‍ കസ്റ്റഡി മരണം: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സെപ്തംബര്‍ ഏഴിന് മുമ്പ് ഹൈക്കോടതിയില്‍ ഹാജരാക്കണം.

Published

|

Last Updated

മലപ്പുറം | താനൂരില്‍ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സെപ്തംബര്‍ ഏഴിന് മുമ്പ് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹരജിയിലാണ് നടപടി.

ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് സംഭവം. രാസലഹരിയുമായി പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി മമ്പുറം മൂഴിക്കല്‍ പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോലീസ് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് താമിറിന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വിശദമായ പരിശോധന വേണമെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

 

Latest