Connect with us

Thamir jifri Custodial death

താനൂര്‍ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഇതോടൊപ്പം ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനക്ക് നീതി വൈകുന്നത് തെറ്റായതും ഗൗരവവുമായ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു നാഥ് പറഞ്ഞു. ഇതോടൊപ്പം ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനക്ക് നീതി വൈകുന്നത് തെറ്റായതും ഗൗരവവുമായ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് ഹര്‍ഷിന അര്‍ഹയാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷിന ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഈ മാസം 25ന് നടക്കുന്ന സിറ്റിംഗില്‍ സംഭവം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് താനൂര്‍ എസ് ഐ കൃഷ്ണലാലിനെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചു. മാധ്യമങ്ങള്‍ക്ക് തെറ്റായ അഭിമുഖം നല്‍കിയത് പോലീസിന് അഭിമാനക്ഷതമുണ്ടാക്കി, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നിവയാണ് നടപടിയെടുക്കുന്നതിന് കാരണങ്ങളായി പറയുന്നത്.

തൃശൂര്‍ ഡി ഐ ജി അജിതാബീഗമാണ് നടപടിയെടുത്തത്. കേരള പോലീസ് ആക്ഷന്‍ സെക്ഷന്‍ 31 ലംഘിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് എ സി പിയായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

---- facebook comment plugin here -----

Latest